Kerala

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 35 കോടി പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്

മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. അഞ്ച് മില്യണ്‍ യുഎസ് ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് അഞ്ച് കോടി ഇന്ത്യന്‍ രൂപയോളം വരും.  അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്സ് ഫോര്‍ ജസ്റ്റിസ് (ആര്‍.എഫ്.ജെ) ആണ് തുക പ്രഖ്യാപിച്ചിട്ടുള്ളത്.  കുറ്റവാളികളെ കണ്ടെത്താന്‍ പാകിസ്താന്‍ മുന്നിട്ടിറങ്ങണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി  മൈക്ക് പോംപിയോ പറഞ്ഞു.

ആക്രമണത്തിന് ഉത്തരവാദികളായവരെ പത്തു വര്‍ഷമായിട്ടും പിടികൂടാനായിട്ടില്ല. അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നത് ഇരകളുടെ കുടുംബങ്ങളോടുളള കൊടിയ അവഹേളനമാണെന്നും യുഎസ് കുറ്റപ്പെടുത്തി. 2008 നവംബര്‍ 26ന് നടന്ന ആക്രണണത്തില്‍ വിദേശികളുള്‍പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top