Breaking News

ശബരിമല: നിരോധനാജ്ഞ ഇന്ന് അവസാനിക്കും; നിരോധനാജ്ഞ നീട്ടണമെന്ന നിലപാടില്‍ പോലീസ്

പമ്പ: ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സന്നിധാനത്ത് പ്രശ്‌നമുണ്ടായ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ജനുവരി 14 വരെ തുടരണമെന്നാണ് പോലീസിന്റെ ആവശ്യം. ഡിജിപിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ജനുവരി 14 വരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പത്തനംതിട്ട എസ്.പി., കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നാലു ദിവസത്തേക്ക് മാത്രമാണ് ദീര്‍ഘിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top