പാര്‍വ്വതി തിരുവോത്ത് നായികയാകുന്ന പുതിയ ചിത്രം ‘ഉയരെ’യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവാഗതനായ മനുവാണ്. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും ബോബിയും ചേര്‍ന്നാണ്. റഫീഖ് അഹമ്മദും ഷോബിയും ചേര്‍ന്നു ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. മുഖേഷ് മുരളീധരനാണ് ഛായാഗ്രഹണം.