Breaking News

എം.ഐ ഷാനവാസ് ഇനി ഓര്‍മ്മ; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. കലൂര്‍ തോട്ടത്തുംപടി മുസ്ലീം ജമാഅത്ത് പള്ളിയില്‍ രാവിലെ 10:45ഓടെയായിരുന്നു ഖബറക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ എംപി, വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എന്നീ പ്രമുഖരും നിരവധി പാര്‍ട്ടിപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ചെന്നൈ ഡോ. റെയ്‌ല ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കരള്‍രോഗ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം നോര്‍ത്തിലെ വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മന്ത്രിമാരായ ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, മാത്യു.ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top