Breaking News

എം.ഐ.ഷാനവാസിന് യാത്രാമൊഴി; ഖബറടക്കം ഇന്ന് കൊച്ചിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എംഐ ഷാനവാസിന്റെ ഖബറക്കം ഇന്ന് നടക്കും. സംസ്ഥാന ബഹുമതികളോടെ രാവിലെ പത്തരയ്ക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കം. എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആര്‍.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു.

ഖബറടക്കത്തിന് ശേഷം ടൗണ്‍ഹാളില്‍ അനുശോചന യോഗം ചേരും. എകെ ആന്റണിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം ആയിരക്കണക്കിനാളുകള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top