അന്താരാഷ്ട്ര ചലചിത്ര മേളയുടെ 49-ാമത് പതിപ്പിന് ഗോവയില്‍ തുടക്കമായി. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ചലചിത്രമേള ഉദ്ഘാടനം ചെയ്തു. ശ്യാമ പ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
‘ന്യൂ ഇന്ത്യ’ എന്ന തീമിലാണ് ഇത്തവണ മേള ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ സമ്പന്നമായ പൈതൃകം ചൂണ്ടിക്കാട്ടുന്ന 90 മിനുട്ട് നീളുന്ന പരിപാടിയോടെയായിരുന്നു മേളയുടെ തുടക്കം. ജൂലിയന്‍ ലാന്ഡായിസിന്റെ ‘ദി ആസ്പേണ്‍ പേപ്പേര്‍സ്’ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.