Entertainment

ചരിത്ര നിമിഷം; രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യമായി മലയാള സിനിമയ്ക്ക് മികച്ച നടന്‍

പനാജി: മലയാളത്തിന് ഇത് ചരിത്ര നിമിഷം. ഐഎഫ്എഫ്‌ഐയുടെ ചരിത്രത്തിലാധ്യമായാണ് മികച്ച നടനുള്ള പുരസ്‌കാരം മലയാളക്കര സ്വന്തമാക്കിയത്. ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള രജതമയൂരവും മലയാള സിനിമ നേടി.

ഈ മ യൗ എന്ന സിനിമയുടെ സംവിധാനത്തിന് ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായും ഈ
ചിത്രത്തിലെ അഭിനയത്തിനാണ്‌ ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടത്‌. ചലച്ചിത്രോത്സവത്തിന്റെ സമാപനദിനമായ ഇന്നലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മികച്ച സംവിധായകനും നടനുമുള്ള അവാര്‍ഡുകള്‍ ഇതാദ്യമായാണ് മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. രജതമയൂരവും 15 ലക്ഷം രൂപ സമ്മാനത്തുകയുമുള്ള അവാര്‍ഡുകള്‍ ഇരുവരും ഏറ്റുവാങ്ങി.

റഷ്യന്‍ സംവിധായകന്‍ സെര്‍ജി ലോസ്ലിറ്റ്‌സ സംവിധാനം ചെയ്ത ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. മികച്ച നടിക്കുള്ള രജതമയൂരം ഉക്രേനിയന്‍ ചിത്രം വെന്‍ ദ ട്രീസ് ഫാളിലെ നായിക അനസ്താസില പുസ്‌തോവിസ്ത് കരസ്ഥമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top