Kerala

പി.മോഹനന്റെ മകനെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ തിങ്കളാഴ്ച രാത്രി 12.30യോടെയാണ് സംഭവം.

കേസില്‍ ആദ്യം അറസ്റ്റിലായ സുധീഷിന്റെ വീടിന് നേരയാണ് ആക്രമണം നടന്നത്. കേസില്‍ പ്രതിയായ രമേശിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. കൂടാതെ കേസില്‍ പ്രതിയായ മറ്റൊരാളുടെ വീട് കഴിഞ്ഞ ദിവസം അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

പി.മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുമായ സാനിയോ മനോമിയ്ക്കും നേരെ ഹര്‍ത്താല്‍ ദിനത്തിലാണ് ആക്രമണമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top