Kerala

ശരിക്കും പറ്റിച്ചു..! 12000 രൂപയ്ക്ക് കഞ്ചാവാണെന്ന് കരുതി യുവാക്കള്‍ വാങ്ങിയത് പുളിയില

നെടുങ്കണ്ടം: 12000 രൂപയ്ക്ക് കഞ്ചാവാണെന്ന് കരുതി വാങ്ങിയത് 3 കിലോ പുളിയില. കമ്പത്തെ കഞ്ചാവു ലോബിയാണ് കഞ്ചാവ് മോഹിച്ചെത്തിയ യുവാക്കള്‍ക്ക് പണികൊടുത്തത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ട് ചെക് പോസ്റ്റിനു സമീപമാണ് സംഭവം. എറണാകുളത്ത് വില്‍പന നടത്തുന്നതിനാണ് യുവാക്കള്‍ കഞ്ചാവു വാങ്ങാനെത്തിയത്.

മാഫിയ സംഘം നല്‍കിയ സാംപിള്‍ തൃപ്തികരമെന്നു കണ്ടെത്തിയതോടെ യുവാക്കള്‍ 3 കിലോ കഞ്ചാവ് വാങ്ങുകയായിരുന്നു. തിരിച്ച് മടങ്ങിയപ്പോള്‍ കമ്പംമെട്ടില്‍ വച്ച് യുവാക്കള്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കബളിക്കപ്പെട്ടതറിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top