Latest News

പുറത്ത്‌പോയി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക..! 2100 കിലോ പട്ടിയിറച്ചി പിടികൂടി

ചെന്നൈ: പുറത്ത്‌പോയി നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം ചെന്നൈയില്‍ 2100 കിലോ പട്ടിയിറച്ചി പിടികൂടി.

രാജസ്ഥാനില്‍ നിന്നുമുള്ള ജോധ്പുര്‍ എക്‌സ്പ്രസിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ച നിലയില്‍ പട്ടിയിറച്ചി കയറ്റിവിട്ടത്. ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍ വെച്ചാണ് സംശയ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്ടികള്‍ പൊലീസ് പരിശോധിച്ചതും പട്ടിയിറച്ചിയാണെന്ന് സ്ഥിരീകരിച്ചതും.

പെട്ടികളുടെ പുറത്ത് പതിച്ചിരുന്ന വിലാസത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് ബിരിയാണിയും, മറ്റ് ഇറച്ചി വിഭവങ്ങളും നല്‍കുന്ന തട്ടുകടകളില്‍ ഗുണമേന്‍മ കുറഞ്ഞ ഇറച്ചി ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ ചുറ്റിപറ്റിയാണ് പോലീസിന്റെ അന്വേഷണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top