Latest News

ആന്ധ്രാപ്രദേശില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവ് പിടികൂടി

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ 1,085 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 500 ചാക്ക് കഞ്ചാവാണ് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.

പിടികൂടിയ കഞ്ചാവ് 1,62,82,500 രൂപവിലമതിക്കുന്നതാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് ദേശീയപാത-16ലാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. ap31 th 6655 എന്ന ചരക്ക് ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രാപ്രദേശിലെ നാര്‍സിപട്ടണത്തു നിന്നും ഗുജറാത്തിലെ വഡോദരയിലേക്ക് കൊണ്ടുപോകും വഴിയാണ് ലോറി പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top