കൊച്ചി: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. കൊച്ചിയില്‍ രാവിലെ 11 മണിയോടെയാണ് യോഗം. ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളുമാണ് പ്രധാന ചര്‍ച്ചാ വിഷയം. ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളില്‍ മുഖ്യവിഷയമാകും. ഇക്കാര്യത്തില്‍ തുടര്‍ സമരപരിപാടികള്‍ക്ക് രൂപ നല്‍കും. കേന്ദ്ര നേതാക്കള്‍ അടക്കമുളളവരെ ശബരിമലയില്‍ എത്തിക്കുന്നതും പരിഗണനയിലുണ്ട്.
ഒപ്പം കെ.ടി ജലീലിനെതിരെയുള്ള സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും. നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.