Kerala

സംസ്ഥാനത്ത് ഇന്ന് യുവമോര്‍ച്ച പ്രതിഷേധ ദിനം ആചരിക്കും

സന്നിധാനം: സന്നിധാനത്ത് നാമജപ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യുവമോര്‍ച്ച പ്രതിഷേധ ദിനം ആചരിക്കും. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ മണിയാര്‍ എആര്‍ ക്യാംപിന് മുന്നില്‍ ബിജെപി സംസ്ഥാന നേതാവ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ഇന്ന് കൂടുതല്‍ നേതാക്കള്‍ അവിടേയ്ക്ക് എത്തുമെന്നാണ് വിവരം.

കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന ശബരിമല സന്നിധാനത്തെ വലിയനടപ്പന്തല്‍ നിരോധനാജ്ഞ ലംഘിച്ച് കൈയേറി നാമജപം നടത്തിയ ജനക്കൂട്ടത്തില്‍നിന്ന് അമ്പത്തഞ്ചോളം പേരെയാണ്‌ പോലീസ് ഇന്നലെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സന്നിധാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭക്തിയും വിശ്വാസവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ അറസ്റ്റ് നടക്കുന്നത്. അറസ്റ്റ് ചെയ്തവരെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top