Kerala

മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

ഹര്‍ത്താല്‍ ദിനത്തില്‍ മാധ്യമ പ്രവര്‍ത്തക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ നടന്ന ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. നെട്ടൂര്‍ സ്വദേശി സുധീഷിനെയാണ് കുറ്റ്യാടി പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കിയുളളവരെക്കൂടി കസ്റ്റഡിയിലെടുക്കാനുളള ശ്രമത്തിലാണ് പോലീസ്.

പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോകും വഴിയാണ് ഇരുവര്‍ക്കും നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേര്‍ കാറിനുമുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുംവഴി വാഹനത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top