Film News

സിനിമ-നാടക പ്രവര്‍ത്തകന്‍ കെടിസി അബ്ദുല്ല അന്തരിച്ചു; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

നാടക നടനും ചലച്ചിത്ര താരവുമായ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

കോഴിക്കോട് കോട്ടപ്പറമ്പിനടുത്ത് ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക മകനായി ജനിച്ച അബ്ദുല്ല സ്‌കൂള്‍തലം മുതല്‍ക്കെ നാടകത്തില്‍ സജീവമായിരുന്നു. റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല സീരിയല്‍ നടനായും വേഷമിട്ടിട്ടുണ്ട്. 1959ല്‍ കേരള ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെ. അബ്ദുല്ല, കെടിസി അബ്ദുല്ലയായത്. കെടിസിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുല്ല, കെടിസി ഗ്രൂപ്പ് സിനിമാ രംഗത്തേക്കു കടന്നപ്പോള്‍ ചലച്ചിത്ര അഭിനയ രംഗത്തും തന്റെ കഴിവ് തെളിയിക്കാനെത്തി. 1977ല്‍ പുറത്തിറങ്ങിയ സുജാത മുതല്‍ സുഡാനി ഫ്രം നൈജീരിയ വരെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top