കര്‍ണാടകയില്‍ അഞ്ച് സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്- ജനതാദള്‍ എസ് സഖ്യത്തിന് മുന്നേറ്റം. മൂന്നു ലോക്സഭാ സീറ്റിലേക്കും രണ്ടു നിയമസഭാ സീറ്റുകളിലേക്കും നടന്ന തെരഞ്ഞടുപ്പില്‍ ഷിമോഗ ലോക്സഭാ സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. രാമനഗര നിയമസഭാ സീറ്റില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി വിജയിച്ചു. ബെല്ലാരിയില്‍ കോണ്‍ഗ്രിന്റെ വി.എസ്. ഉഗ്രപ്പ വിജയം ഉറപ്പിച്ചു.
ഷിമോഗ ലോക്സഭാ സീറ്റില്‍ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ മകന് ബി.വൈ. രാഘവേന്ദ്ര വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ചെറിയ രീതിയിലാണെങ്കിലും ലീഡ് നിലനിര്ത്തിയാണാ ജെഡിഎസിന്റെ മധുബംഗാരപ്പയെ രാഘവേന്ദ്ര പരാജയപ്പെടുത്തിയത്. ഷിമോഗയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് രാഘവേന്ദ്ര പ്രതികരിച്ചു.
മാണ്ഡ്യ ലോക്സഭാ സീറ്റില്‍ ജെഡിഎസ് 2.25 ലക്ഷം വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു. ഇവിടെ അഞ്ച് റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ഥി എല്‍.ആര്. ശിവരാമഗൗഡ 2004ല്‍ നടന് എം.എച്ച്. അംബരീഷിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് തകര്‍ത്തത്. അന്ന് 1,24,438 വോട്ടുകളുടെ ഭൂരിപക്ഷമാണ് അംബരീഷ് നേടിയത്. ജമാഖണ്ഡി നിയമസഭാ സീറ്റില്‍ നാലു റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബിജെപിയുടെ കുല്‍ക്കര്‍ണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാള്‍ കോണ്‍ഗ്രസിന്റെ ആനന്ദ് സിദ്ദു ന്യാമഗൗഡ 7149 വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു.
ബെല്ലാരി-63.85, ഷിമോഗ-61.05, മാണ്ഡ്യ-53.93, ജമാഖണ്ഡി-81.58, രാമനഗര- 73.71 എന്നിങ്ങനെയാണു വിവിധ സീറ്റുകളിലെ പോളിങ് ശതമാനം.