കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 117 അംഗങ്ങളുടെ പിന്തുണയോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനൊരുങ്ങുന്നത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.
കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ പിന്തുണ അധികമുളള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിശ്വാസവോട്ടെടുപ്പ് എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. 104 അംഗങ്ങളുളള ബിജെപി, എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനിറങ്ങില്ലെന്ന് തന്നെയാണ് കുമാരസ്വാമിയുടെ വിശ്വാസം. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നസ്വരങ്ങള്‍ ഇല്ലെങ്കിലും ഇവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് കെ.ആര്. രമേഷ് കുമാറും ബിജെപിയില്‍ നിന്ന് സുരേഷ് കുമാറും മത്സരിക്കുന്നുണ്ട്. പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക. കനത്ത സുരക്ഷയാണ് വിധാന്‍ സൗധക്ക് ചുറ്റും. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വിശ്വാസവോട്ട് നേടി കുമാരസ്വാമി അധികാരത്തിലെത്തിയാലും ബിജെപിയുടെ അടുത്ത നീക്കം സര്‍ക്കാരിനെ താഴെയിറക്കാന്‍ തന്നെയാകും. എംഎല്‍എമാര്‍ രാജി വച്ചാല്‍ ഗവര്‍ണര്‍ ഇടപെടുകയും ഇത് ബിജെപിക്ക് അനുകൂലമാവുകയും ചെയ്യും. അതിനാല്‍ വകുപ്പ് വിഭജനത്തില്‍ അതീവ ശ്രദ്ധ നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ പ്രധാനവകുപ്പുകളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാവുമെന്നാണ് സൂചന.