Breaking News

ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല ക്ഷേത്രത്തെ വനംവകുപ്പ് ശത്രുതാപരമായാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും പത്മകുമാര്‍ ആരോപിച്ചു. അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നു. മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ നീക്കണമെന്നാണ് ദേവസ്വംബോര്‍ഡിന്റെയും നിലപാട്. എന്നാല്‍ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണം. നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കും. ഇതോടെ പതിനായിരം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. നവംബര്‍ 15നകം ദേവസ്വം ബോര്‍ഡും സര്‍ക്കാരും എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top