ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ അയോദ്ധ്യയില്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറെടുത്ത് യോഗി സര്‍ക്കാര്‍.
151 മീറ്റര്‍ ഉയരമുള്ള ശ്രീരാമ പ്രതിമ നിര്‍മ്മിക്കാനുള്ള പദ്ധതി യോഗി സര്‍ക്കാര്‍ 2017ല്‍ ആവിഷ്ക്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ ഗവര്‍ണര്‍ രാം നായിക്കിന് സമര്‍പ്പിക്കുകയും ചെയ്തു. ഇത്തവണത്തെ ദീപാവലി ദിനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ദീപാവലി ദിനത്തില്‍ അയോദ്ധ്യയില്‍ ലക്ഷം ചിരാതുകള്‍ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി സര്‍ക്കാര്‍.