രാമക്ഷേത്ര നിര്‍മാണത്തിന് ഉടന്‍ ഓര്‍ഡിനന്‍സ് വേണമെന്ന് ആര്‍എസ്എസ്. രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി ആവശ്യമെങ്കില്‍ 1992 ലേതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തും. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും ആര്‍എസ്എസ് നിലപാട് വ്യക്തമാക്കി.
അയോധ്യ കേസ് സുപ്രീം കോടതി മുന്‍ഗണനാ വിഷയമായി പരിഗണിക്കണം. ഹിന്ദുക്കളുടെ വികാരം മനസിലാക്കി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘടന നിലപാടറിയിച്ചിരിക്കുന്നത്. ഇനിയും അനന്തമായി കാത്തിരിക്കാനാകില്ലെന്ന് ആര്.എസ്.എസ് സര് കാര്യവാഹ് സുരേഷ് ജോഷി പറഞ്ഞു.