Kerala

ലക്ഷ്മി ആശുപത്രി വിട്ടു, തിരികെ ജീവിതത്തിലേക്ക്

തിരുവനന്തപുരം: കാറപകടത്തില്‍ പരിക്കേറ്റ് ഒരു മാസമായി ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പരിക്കുകള്‍ ഭേദമായതോടെ ആരോഗ്യവതിയായ ലക്ഷ്മി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്നാണ് അറിയുന്നത്.

സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിയ്ക്ക് കഴിയുന്നുണ്ട്. ബാലഭാസ്‌കറും മകളും ഇല്ലാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് കൗണ്‍സിലിങ്ങുകള്‍ ആവശ്യമാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി തിരികെ ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ തീരാനഷ്ടങ്ങളെ ഓര്‍ത്ത് പതറിപ്പോവാതെ ലക്ഷ്മിക്ക് മനസിനെ പാകപ്പെടുത്തേണ്ടതുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് ലക്ഷ്മി ഇപ്പോള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top