Kerala

പൗരാണികത മുഖമുദ്രയാക്കി കൊച്ചിയില്‍ സ്ട്രിംഗ്‌സ് മ്യൂസിയം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാങ്ങിക്കൂട്ടിയ സംഗീതോപകരണങ്ങള്‍ തനിക്ക് മാത്രമായി കാത്ത് സൂക്ഷിക്കുന്നതിലല്ല പാലക്കാരനായ പയസ് ജോസഫിന് സന്തോഷം. ലോകോത്തര നിലവാരത്തില്‍ അവയോരോന്നും കാഴ്ചക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കാനാണ് പയസ് തീരുമാനമെടുത്തത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് അലയന്‍സ് റസിഡന്‍സിയില്‍ വലിയ തുക ചെലവഴിച്ച് താന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ നിന്നും സമാഹരിച്ച വിവിധ വാദ്യോപകരണങ്ങള്‍ നിരത്തി അടുത്തിടെ ‘ സ്ട്രിംഗ്‌സ് ‘ മ്യൂസിയം തുറന്നു.

” അതിപുരാതന വാദ്യോപകരണങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പല ഇന്‍സ്ട്രുമെന്റുകളുടേയും കാലപ്പഴക്കം നിശ്ചയിക്കാനാവില്ല. ആഫ്രിക്ക, അമേരിക്ക, ഫാര്‍ ഈസ്റ്റ്, യൂറോപ്പ്, ചൈന, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ഇരുന്നോറോളം ഇന്‍സ്ട്രുമെന്റുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.” – കുവൈറ്റില്‍ ബിസിനസുകാരനായ പയസ് ജോസഫ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

പയസ് ജോസഫ്

ഓരോ ഇന്‍സ്ട്രുമെന്റുകളുടേയും വിശദാംശങ്ങള്‍ അതിനൊപ്പംതന്നെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. പുരാതനമായ പല വാദ്യോപകരണങ്ങളും പുതിയ തലമുറയ്ക്ക് അറിവ് പകരുന്നതാണ്. എല്ലാ വാദ്യോപകരണങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയാണ്. വിവിധ വിദേശ രാജ്യങ്ങള്‍ക്ക് പുറമേ, മട്ടാഞ്ചേരിയിലെ ആന്റിക് മാര്‍ക്കറ്റില്‍ നിന്നും പുരാതന ഇന്‍സ്ട്രുമെന്റുകള്‍ വാങ്ങി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. – പയസ് വിശദീകരിച്ചു.

കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top