Kerala

ദേവസ്വം നിയമന അഴിമതിക്കേസ്; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം

ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. ചട്ടങ്ങള്‍ മറികടന്ന് രണ്ട് പേരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയെന്നാണ് കേസ്.

ദേവസ്വം പ്രസിഡിന്റായിരുന്ന ടി.വി. ചന്ദ്രമോഹന്‍ അടക്കം മുന്‍ഭരണസമതി അംഗങ്ങളെ പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം നിയമനത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കുറ്റപത്രത്തിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി വിജിലന്‍സ് തേടിയിട്ടുണ്ട്. ഭരണ സമിതിയുടെ കാലത്ത് രഞ്ജിത്, രാജു എന്നിവര്‍ക്ക് ഉയര്‍ന്ന തസ്തികയും ശമ്പളവും നല്‍കിയെന്ന് കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിന്മേലാണ് കേസ്. ഈ നിയമനം നടക്കുന്ന സമയത്ത് ബോര്‍ഡംഗമായിരുന്നു തുഷാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top