റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വയ്ക്കാനൊരുങ്ങുന്നു. കേന്ദ്ര ഗവണ്മെന്റും രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി കുറച്ച് കാലമായി നടക്കുന്ന ശീതപോരിന്റെ പരിണിത ഫലമായാണ് ഉര്‍ജിത് പട്ടേല്‍ കടുത്ത തീരുമാനമെടുക്കുന്നത്.
പട്ടേലിന്റെ രാജി സംബന്ധമായ വാര്‍ത്തയെ സംബന്ധിച്ച് റിസേര്‍വ് ബാങ്ക് ഇതേവരെ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് റിസേര്‍വ് ബാങ്കിനെ ഉപയോഗപ്പെടുത്തുവെന്ന് പട്ടേല്‍ പല പ്രാവശ്യം സൂചന നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ഗവണ്മെന്റ് ഇതിനേക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ല.