Kerala

രാഹുല്‍ ഗാന്ധി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ; രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രസ്താവനയില്‍ ആശയക്കുഴപ്പം വേണ്ടെന്നും, അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും സംസ്ഥാന ഘടകത്തെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ രാഹുല്‍ ഗാന്ധി അനുവദിച്ചത് അദ്ദേഹത്തിന്റെ മഹത്വമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതുമുതല്‍ കോണ്‍ഗ്രസിന് ഒരു അഭിപ്രായം മാത്രമെയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top