തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്റെ ഗണ്മാന് വെടിയേറ്റ് മരിച്ച നിലയില്‍. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനായ കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്.
കടയ്ക്കലിലെ ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു വെടിയേറ്റത്. ഇരുകൈകളിലെയും ഞരമ്പുകളും മുറിച്ച നിലയിലായിരുന്നു. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസില്‍ സുജിത് ജോലിക്കെത്തിയത്. ഔദ്യോഗികമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും മന്ത്രി മാത്യു ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.