Latest News

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ വാര്‍ത്താസംഘത്തിന്റെ ക്യാമറാമാനും രണ്ട് പൊലീസുകാരും മരിച്ചു. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാധ്യമ സംഘത്തിനു നേരെ ആക്രമണമുണ്ടായത്.

രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12 നും 20 നുമായാണ് ഛത്തിസ്ഗഡില്‍ തിരഞ്ഞെടുപ്പ് നടക്കുക. മുന്ന് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാത്തെ മാവോവാദി ആക്രമണമാണിത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top