കൊച്ചി: ശബരിമല സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പിന്‍വലിച്ചു. സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കോടതി അറിയിച്ചതിനെ തുടര്‍ന്നാണിത്. വിഷയത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി ഹര്‍ജിക്കാരനെ അറിയിച്ചിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്കാന് കോടതിക്കാവില്ലെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് ചൂണ്ടിക്കാട്ടാനേ സാധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു.