ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ വിമാനപകടത്തില്‍ പൈലറ്റും വിമാന ജീവനക്കാരുമടക്കം 189 യാത്രക്കാരും മരിച്ചു. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയ ലയണ്‍ എയര്‍ വിമാനമാണ് കടലില്‍ പതിച്ചത്. സാങ്കേതിക തകരാര്‍ മൂലമാണ് അപകടമുണ്ടായതെന്നാണ് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്കാരനായ ഭവ്യെ സുനേജയായിരുന്നു പൈലറ്റ്.
ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് ലയണ്‍ എയറിന്റെ വിമാനം അല്‍പസമയത്തിനകം കടലില്‍ പതിക്കുകയായിരുന്നു. ഇന്തോനേഷ്യന്‍ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാന അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എത്താന്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.