തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നേരിട്ടുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ ഒന്നിന് തുടങ്ങും. അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം മേഖലാ കേന്ദ്രങ്ങള്‍ വഴിയായിരിക്കും രജിസ്ട്രേഷന്. ഓരോ കേന്ദ്രത്തില്‍ നിന്നും 500 പാസ് വീതം വിതരണം ചെയ്യും. ഇതില്‍ 200 പാസ് 50 വയസ്സിനു മുകളിലുള്ള പൗരന്മാര്ക്കായി നീക്കിവച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 10ന് ആരംഭിക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയാണ് ഫീസ്. ഇത്തവണ സൗജന്യ പാസുകള്‍ ഉണ്ടാകില്ല. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് മേള. 14 തിയേറ്ററുകളിലായി നൂറ്റമ്പതോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.