Breaking News

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സമരത്തില്‍

സിപിഎം നേതാവും സിഐടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍. പോലീസ് അതിക്രമത്തിനെതിരെ സംഘടിപ്പിച്ച സമരത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ എത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ഇന്ന് ഡിജിപി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് 4 വരെയാണ്. എല്ലാ ജില്ലാ പോലീസ് ആസ്ഥാനത്തും ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top