മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 910 ഗ്രാം കഞ്ചാവ് ചെരുപ്പില്‍ ഒളിപ്പിച്ച് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം. ചെരുപ്പിന്റെ തോല് പൊളിച്ച് പ്രത്യേകം അറയുണ്ടാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചത്. ഇയാളെ നാര്‍ക്കോട്ടിക്സ് കണ്ഡ്രോള് ബ്യൂറോയ്ക്ക് കൈമാറി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
By
July 13, 2019 3:40 pm