Kerala

മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ യമനാശിയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. ജപ്പാനിലെത്തിയ മോദി ഷിന്‍സോ ആബെയുടെ സ്വകാര്യ വസതിയും സന്ദര്‍ശിച്ചു. ആദ്യമായാണ് ഒരു വിദേശ നേതാവ് ആബെയുടെ യമനാശിയിലുള്ള വസതി സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി-ആബെ കൂടിക്കാഴ്ചയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top