പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില മോശമായി തുടരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടര്‍ ചികിത്സയ്ക്ക് പോകും.
ചികില്‍സയ്ക്കുശേഷം കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് പരീക്കര്‍ യുഎസില്‍ നിന്നു തിരിച്ചെത്തിയത്. തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഇന്ന് ഡല്‍ഹി എയിംസിലേക്ക് മാറ്റും.
പരീക്കറിന് പകരം ആളെ കണ്ടെത്താനുള്ള തിരക്കിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. തിങ്കളാഴ്ച പ്രത്യേക സംഘത്തെ ബിജെപി കേന്ദ്രനേതൃത്വം ഗോവയിലേക്ക് അയക്കുമെന്നാണ് വിവരം. ബിജെപി നേതാക്കളായ റാംലാല്‍, ബി.എല്‍. സന്തോഷ് എന്നിവരായിരിക്കും പാര്‍ട്ടി നിര്‍ദേശപ്രകാരം ഗോവയിലെത്തി ചര്‍ച്ച നടത്തുക.