കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉദ്ഘാടനത്തിനു മുമ്പേ അമിത് ഷാ പറന്നിറങ്ങി. ഇതോടെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി അമിത് ഷാ. പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്.
എസ്പിജിക്കുപുറമെ പോലീസിന്റെ കമാന്‍ഡോ വിഭാഗവുമാണ് അമിത് ഷായ്ക്കു സുരക്ഷയൊരുക്കുന്നത്. സായുധ പോലീസിനുപുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ പിണറായിയിലെ ഉത്തമന്, മകന് രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദര്‍ശിക്കും. ഇവരുടെ വീടും പരിസരവും കഴിഞ്ഞദിവസം മുതല്‍ത്തന്നെ സുരക്ഷാവലയത്തിലാണ്. ഇതിനുശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് മൂന്നിനു ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക.