കേരളത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്ടോപ്പ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമെന്നാണ് പൊലീസ് പറയുന്നത്. ഇത് തെളിയിക്കാന്‍ വേണ്ടിയാണ് ലാപ്ടോപ് ആവശ്യപ്പെട്ടത്. ഇന്ന് ലാപ്ടോപ് നല്‍കിയില്ല. അഞ്ചാം തീയതിക്കകം നല്‍കണമെന്ന് പൊലീസ് അറിയിച്ചു. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
ലാപ്ടോപ്പ് ഹാജരാക്കിയില്ല ; അഞ്ചാം തീയതിക്കകം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്ന് പോലീസ്
By
October 27, 2018 12:25 pm