കൊച്ചി: ദേവസ്വം കമ്മീഷണര്‍ ഹിന്ദു മതവിശ്വാസിയായ ആള് തന്നെ ആയിരിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം കമ്മീഷണര്‍ ആയി അഹിന്ദുക്കളെ നിയമിക്കാന്‍ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഹിന്ദുമത വിശ്വാസിയായ ആളെ തന്നെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം സ്വീകരിച്ച ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.