രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവെന്ന് വി.ടി ബല്‍റാം എംഎല്‍എ. ശബരിമല സത്രീപ്രവേശന വിഷയത്തില്‍ ഇത്രയും നാള് തുടര്‍ന്ന മൗനത്തിനൊടുവിലാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നത്.
ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.