Kerala

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു; എ.കെ ബാലന്‍

കോഴിക്കോട്: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് സിനിമാ മന്ത്രി എ.കെ ബാലന്‍. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ വിളളലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. അമ്മയെന്നോ ഡബ്ല്യുസിസിയെന്നോ ഉളള വേര്‍തിരിവ് സര്‍ക്കാരിനില്ല. ഇരുസംഘടനകളും നിലനില്‍ക്കണം. ഇന്റര്‍ണല്‍ കമ്മിറ്റി എന്ന ഡബ്ല്യുസിസി ആവശ്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. പ്രശ്നപരിഹാരത്തിന് ഇരുസംഘടനകളും ശ്രമിക്കണം. പരസ്പരം സഹകരിച്ച് പോണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു.

ദിലീപിനെ പുറത്താക്കണം, പരാതികള്‍ പരിഹരിക്കാന്‍ ഇന്റര്‍ണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാന്‍ സാമ്പത്തിക നിയമ സഹായം നല്‍കണം എന്നിവയായിരുന്നു ഡബ്ല്യുസിസിയുടെ പ്രധാന ആവശ്യങ്ങള്‍. അമ്മ നേതൃത്വം ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നും എ.കെ ബാലന്‍ കോഴിക്കോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top