Kerala

മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം, പ്രധാനമന്ത്രി വാക്കുപാലിച്ചില്ല ; കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി

പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മാണത്തിനായുള്ള ഫണ്ട് ശേഖരണത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താനിരുന്ന വിദേശ യാത്രയോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

യാത്രാനുമതി നല്‍കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രതീതി. എന്നാല്‍ അതുണ്ടായില്ല. മന്ത്രിമാര്‍ക്ക് അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് നടപ്പായില്ല. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ വിദേശ യാത്രാനുമതി നിഷേധിച്ചത്. കേരളത്തോട് കേന്ദ്രത്തിന് അവഗണനയും മുട്ടാപ്പോക്ക് നയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ ഒരുമിച്ച് പോയാല്‍ ഒന്നും സംഭവിക്കാനില്ല. യുഎഇ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. നമുക്ക് വിദേശരാജ്യങ്ങളില്‍ നിന്നും വാഗ്ധാനം ചെയ്ത സഹായങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ അത് വലിയൊരു തുകയാവുമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top