Kerala

സ്ഥലം മാറ്റം കിട്ടിയതിന് അയ്യപ്പ സ്വാമിക്ക് നന്ദി പറഞ്ഞ് രഹന ഫാത്തിമ

കൊച്ചി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ ശബരിമലയില്‍ കയറിയതിന് നടപടിയെന്നോണം സ്ഥലംമാറ്റം കിട്ടിയ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ രഹനാ ഫാത്തിമ അയ്യപ്പ സ്വാമിക്ക് നന്ദി പറഞ്ഞു. സ്ഥലംമാറ്റ നടപടിയില്‍ ഫേസ്ബുക്കിലൂടെയായിരുന്നു രഹനയുടെ പ്രതികരണം.

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നെന്നും ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നുമാണ് രഹനയുടെ കുറിപ്പ്.

രഹന ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

സ്വാമി ശരണം

5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.

ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.

സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ…

മതവികാരം വൃണപ്പെടുത്തിയെന്ന പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ വെബ്സൈറ്റുകളില്‍ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രഹന ഫാത്തിമയ്ക്കെതിരെ അധികൃതര്‍ നടപടി എടുത്തത്. എറണാകുളം ബോട്ട്ജെട്ടി ഓഫീസില്‍ ടെലികോം ടെക്നീഷ്യനായി പ്രവര്‍ത്തിച്ചിരുന്ന രഹനയെ രവിപുരം ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top