Breaking News

നയപ്രഖ്യാപനത്തിൽ കർഷക സമരവും, ഗവർണർ അംഗീകരിക്കുമോ..

തിരുവനന്തപുരം:  കര്‍ഷകനിയമഭേദഗതികള്‍ക്ക് എതിരെയുള്ള പരാമര്‍ശം അടക്കമുള്ള നയപ്രഖ്യാപനപ്രസംഗത്തിന്‍റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷകനിയമഭേദഗതികള്‍ കര്‍ഷകര്‍ക്ക് എതിരാണെന്നടക്കം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നയപ്രഖ്യാപനപ്രസംഗത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കുമോ എന്ന കാര്യം നിര്‍ണായകമാണ്.

കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വനിയമഭേദഗതിക്ക് എതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നതാണ്. അന്നത് തള്ളിക്കളഞ്ഞ സംസ്ഥാനസര്‍ക്കാര്‍ നയപ്രഖ്യാപനപ്രസംഗം വീണ്ടും ഗവര്‍ണര്‍ക്ക് അയച്ചുനല്‍കി. വിയോജിപ്പുണ്ടെങ്കിലും വായിക്കുന്നതായി പറഞ്ഞ് സഭയില്‍ ഗവര്‍ണര്‍ ആ ഭാഗം സഭയില്‍ വായിക്കുകയും ചെയ്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top