Latest News

തൃപ്തി ദേശായി കരുതല്‍ തടങ്കലില്‍

പൂണെ: സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ കരുതല്‍ തടങ്കലിലെടുത്തു. ശബരിമല സ്ത്രീപ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് തൃപ്തി ദേശായിയെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തത്. മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ബുധനാഴ്ച അഹ്മദ്നഗര്‍ എസ്പിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ച മോദിയുടെ ഷിര്‍ദി സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച അനുവദിക്കണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഷിര്‍ദി യാത്ര തടയുമെന്നും തൃപ്തി ദേശായ് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് മുന്‍കരുതലെന്നോണം തൃപ്തിയെ പൂനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

അതേസമയം, രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് മോദിയോട് പരാതി പറയാന്‍ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂവെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. പ്രതിഷേധമറിയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്നും തൃപ്തി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top