Kerala

സന്നിധാനത്തിലേക്ക് പുറപ്പെട്ട യുവതിയുടെ കൊച്ചിയിലെ വീടിന് നേരെ അക്രമണം

സന്നിധാനത്തിലെത്തിയ യുവതിയുടെ കൊച്ചിയിലെ ഫ്‌ലാറ്റ് അടിച്ചു തകര്‍ത്തു. പൂട്ടിക്കിടന്ന ഫ്‌ലാറ്റിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. വീടിന് പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റി, കസേര, മറ്റുപകരണങ്ങള്‍ എന്നിവയാണ് കാലത്ത് 9 മണിക്ക് രണ്ടംഗ സംഘം നശിപ്പിച്ചത്.  സര്‍ക്കാര്‍ ജീവനക്കാരിയിയ രഹന ഫാത്തിമയാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തിലെത്തിയത്. ഇവര്‍ താമസിക്കുന്ന സര്‍ക്കാര്‍ ഫ്‌ലാറ്റ് സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ആക്രമണം നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top