Latest News

ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍സ്വീകരണം

ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍സ്വീകരണം. വൈദികരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. തുടര്‍ന്ന് ബിഷപ്പ് ഹൗസിലെ പള്ളിയില്‍ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാന നടന്നെങ്കിലും രൂപതാ അഡ്മിനിസ്ട്രേറ്ററും വികാരി ജനറാളും വിട്ടു നിന്നു.

ജലന്ധറില്‍ വീണ്ടും എത്താന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. നിയമ നടപടികളുമായി പൂര്‍ണമായും ഇതുവരെ സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. സത്യം പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ജനലക്ഷങ്ങള്‍ക്ക് നന്ദി പറയുന്നു. വത്തിക്കാന്‍ ജലന്ധറില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ബിഷപ്പ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top