കണ്ണൂര്‍: കണ്ണൂര്‍ എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളായ ബിന്ദുലാല്‍ (43), തരുന് (16), മകള്‍ ദിയ (10) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ നില ഗുരുതരാവസ്ഥയിലാണ്. തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കണ്ണൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു
By
October 17, 2018 10:04 am