ഡബ്ല്യുസിസി-എഎംഎംഎ പോര് മുറുകുന്നതിനിടെ കെപിഎസി ലളിതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാക്കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ കെപിഎസി ലളിത നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് എം.സി.ജോസഫൈന് പറഞ്ഞു. പീഡനം നടന്നാല്‍ അത് വീടിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്റേതാണ്. ലളിതയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കാണുമ്പോള്‍ അവര്‍ ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് എന്നാണ് തോന്നുന്നതെന്നും ഡബ്ല്യുസിസിക്ക് വനിതാ കമ്മീഷന് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നതായും എംസി ജോസഫൈന് വ്യക്തമാക്കി.
ഡബ്ല്യുസിസിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ ‘അമ്മ’ ന്യായീകരിച്ചത് അങ്ങേയറ്റം അപലപനീയമാണ്. മാപ്പ് പറയേണ്ടത് നടികള്‍ അല്ല. പരാതികള്‍ക്ക് വില ഇല്ലാതായപ്പോള്‍ ആണ് ഒരു വിഭാഗത്തിനു സംഘടിതര്‍ ആകേണ്ടി വന്നത്. അതേസമയം ഡബ്ല്യുസിസിക്കെതിരായ സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)