Kerala

ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു; പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത് പച്ചക്കള്ളം

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന നടന്‍ സിദ്ദിഖിന്റെ മൊഴി പുറത്ത്. ദിലീപ് കാരണം നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്നു തനിക്ക് അറിയാമെന്നായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖ് പോലീസിനു മൊഴി നല്‍കിയത്.

ഇതോടെ തിങ്കളാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞ വാദങ്ങള്‍ പൊളിഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് ഏതു സംവിധായകനാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. അങ്ങനൊരു സംവിധായകന്റെ പേരോ വിവരങ്ങളോ പറഞ്ഞാല്‍ അക്കാര്യം അന്വേഷിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാധ്യമങ്ങള്‍ക്കു മുന്നില്‍ സിദ്ദിഖ് ഈ മൊഴി മറച്ചുവച്ചു. ഹോട്ടല്‍ അബാദ് പ്ലാസയിലുള്ള സ്റ്റേജ് ഷോക്കിടെ നടിയും ദിലീപും തമ്മിലുള്ള നടന്ന തര്‍ക്കത്തിലും താന്‍ ഇടപെട്ടിരുന്നുവെന്ന് പോലീസിനോട് സിദ്ദിഖ് സമ്മതിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top