മുടല്മഞ്ഞിനിടയിലൂടെ ആടിയുലഞ്ഞുവരുന്ന വിമാനം. ലാന്‍ഡിംങിന് അടുക്കുംതോറും ശക്തമായ കാറ്റില്‍ ആടിയുലയുന്നത് കാണാം. കനത്ത കാറ്റിനെ അതിജീവിച്ച് പറക്കാന്‍ നന്നെ ബുദ്ധിമുട്ടുന്ന തുമ്പിയെപ്പോടെ ആടിയുലഞ്ഞ് ഒടുവിലത് കൃത്യമായി റണ്‍വെയില്‍ത്തന്നെ വന്നിറങ്ങി.
ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757200 എയര്‍ലൈനര്‍ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ലാന്‍ഡ് ചെയ്യുന്ന വീഡിയോ ലോകമെമ്പാടും പ്രചരിക്കുകയാണ്. പൈലറ്റിന്റെ വൈദഗ്ദ്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ ഇറക്കിയത്.
വീഡിയോ: