Kerala

സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ല; മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കും, ഡബ്ല്യുസിസി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണം ഗൗരവതരമെന്നും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കും. വിഷയം അമ്മയും ഡബ്ല്യുസിസിയും തമ്മില്‍ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന ഒരു പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് നിരന്തം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും മുകേഷിന്റെ മുറിയുടെ അടുത്തേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചെന്നുമാണ് സംവിധായിക ടെസ് ജോസഫ് മീ ടൂ ക്യാമ്പയിനില്‍ മുകേഷിനെതിരെ വെളിപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top